പെരിയ ഇരട്ടക്കൊല കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 14 പേരില്‍ 10 പേര്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഉദുമയിലെ മുന്‍ CPM MLA കെ.വി കുഞ്ഞിരാമനടക്കം 4 പേര്‍ക്ക് 5 വര്‍ഷം തടവുശിക്ഷയും 1000 രൂപ പിഴിയും ശിക്ഷ വിധിച്ചു. കൊച്ചിയിലെ പ്രത്യേക CBl കോടതിയാണ് വിധി പ്രസ്താവിച്ചത്. പെരിയ ഇരട്ട കൊലപാതകത്തില്‍ സിപിഎം ഗൂഡാലോചന എന്നത് മുന്‍പേ നിഷേധിച്ചതാണെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെ സിപിഎം നെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിച്ചതായും സ്റ്റേറ്റ് സെക്രട്ടറി MV ഗോവിന്ദന്‍ പറഞ്ഞു. പെരിയ കേസിലേത് വിധി അവസാന വിധിയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. സിപിഎം ഗൂഡാലോചന നടത്തിയെന്ന് തെളിയിക്കാനായിട്ടില്ല. പോലീസ് കണ്ടെത്തിയതില്‍ കൂടുതലൊന്നും സിബിഐ കണ്ടെത്തിയിട്ടില്ല. ശിക്ഷിക്കപ്പെട്ടവര്‍ക്ക് മേല്‍ കോടതിയെ സമീപിക്കാന്‍ അവസരമുണ്ടെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു
0 Comments