കോട്ടയം ജില്ലയില്‍ 16.05 ലക്ഷം വോട്ടര്‍മാര്‍. പുതുക്കിയ വോട്ടര്‍പട്ടികയനുസരിച്ച് ജില്ലയിലുള്ളത് 1605528 വോട്ടര്‍മാരാണ്. വോട്ടര്‍മാരില്‍ സ്ത്രീകളാണ് കൂടുതല്‍ കൂടുതല്‍-827002 പേര്‍. പുരുഷന്മാരുടെ എണ്ണം778510. പതിനാറ് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 11535 പ്രവാസി വോട്ടര്‍മാരാണുള്ളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തിലാണ് 191582 (പുരുഷന്മാര്‍-94840, സ്ത്രീകള്‍-96742). വൈക്കത്താണ് കുറവ് വോട്ടര്‍മാര്‍ 163981 (പുരുഷന്മാര്‍-79406,സ്ത്രീകള്‍-84572, ട്രാന്‍സ്‌ജെന്‍ഡര്‍-3).
പ്രായം തിരിച്ച് ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം ചുവടെ (പ്രായം, മൊത്തം വോട്ടര്‍മാര്‍, സ്ത്രീകള്‍, പുരുഷന്‍മാര്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്ന ക്രമത്തില്‍)
18-19: 11769, 5953, 5815, 1
20-29: 220557, 111601, 108949, 7
30-39: 271688, 129112, 142570, 6
40-49: 315731, 154881, 160849, 1
50-59: 325152, 176672, 148479, 1
60-69: 252813, 133251, 119562, 0
70-79: 150054, 80920, 69134, 0
80-89: 49236, 29077, 20159,0
90-99: 8047, 5204, 2843, 0
100-109: 453, 310, 143, 0
110-119: 28, 21, 7, 0
നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ എണ്ണം
പാലായില്‍ 186234 വോട്ടര്‍മാരാണുള്ളത് (പുരുഷന്‍-90079,സ്ത്രീ-96155,ട്രാന്‍സ്‌ജെന്‍ഡര്‍-0)
കടുത്തുരുത്തി- 187790(പുരുഷന്‍-91199,സ്ത്രീ-96589,ട്രാന്‍സ്‌ജെന്‍ഡര്‍-2)
വൈക്കം- 163981(പുരുഷന്‍-79406,സ്ത്രീ-84572,ട്രാന്‍സ്‌ജെന്‍ഡര്‍-3)
ഏറ്റുമാനൂര്‍- 168848(പുരുഷന്‍-82090,സ്ത്രീ-86757,ട്രാന്‍സ്‌ജെന്‍ഡര്‍-1)
കോട്ടയം- 164311(പുരുഷന്‍-78901,സ്ത്രീ-85409,ട്രാന്‍സ്‌ജെന്‍ഡര്‍-1)
പുതുപ്പള്ളി- 180593(പുരുഷന്‍-87714,സ്ത്രീ-92873,ട്രാന്‍സ്‌ജെന്‍ഡര്‍-6)
ചങ്ങനാശ്ശേരി- 173563(പുരുഷന്‍-82972,സ്ത്രീ-90589,ട്രാന്‍സ്‌ജെന്‍ഡര്‍-2)
കാഞ്ഞിരപ്പിള്ളി- 188626(പുരുഷന്‍-91309,സ്ത്രീ-97316,ട്രാന്‍സ്‌ജെന്‍ഡര്‍-1)
പൂഞ്ഞാര്‍- 191582(പുരുഷന്‍-94840,സ്ത്രീ-96742,ട്രാന്‍സ്‌ജെന്‍ഡര്‍-0)
ആകെ 1564 പോളിങ് സ്റ്റേഷനുകളാണ് കോട്ടയം ജില്ലയിലുള്ളത്
0 Comments