Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയുടെ 2025-26 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുളള വികസന സെമിനാര്‍



പാലാ നഗരസഭയുടെ 2025-26 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുളള വികസന സെമിനാര്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. പതിനെട്ട് കോടി പതിനാല് ലക്ഷം രൂപയുടെ പദ്ധതിരേഖ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് അവതരിപ്പിച്ചു. വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങള്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍, വാര്‍ഡുസഭകള്‍, ഭിന്നശേഷി വാര്‍ഡുസഭ, എസ്.സി വാര്‍ഡുസഭ എന്നിവയില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പദ്ധതിരേഖ രൂപീകരിക്കുന്നത്. ഉത്പാദനം, സേവനം, പശ്ചാത്തലം എന്നീ മൂന്നു മേഖലകള്‍ തിരിച്ചാണ് പദ്ധതി രൂപീകരണം. യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ലീനാ സണ്ണി അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി.എ പയസ്, കൗണ്‍സിലര്‍മാരായ ജോസിന്‍ ബിനോ , നീനാ ചെറുവള്ളി, ലിസ്സിക്കുട്ടി മാത്യു, ആന്റോ പടിഞ്ഞാറെക്കര, ബൈജു കൊല്ലംപറമ്പില്‍,  ബിജി ജോജോ , സിജി പ്രസാദ്, മായാ പ്രദീപ്, സതി ശശികുമാര്‍ ,ആനി ബിജോയി , സൂപ്രണ്ട് രേഖ എസ്, പ്ലാന്‍ ക്ലര്‍ക്ക് ഷെമീം പി.എം തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments