കാത്തലിക് നഴ്‌സസ് ഗില്‍ഡ് ഓഫ് ഇന്ത്യ പാലാ രൂപത മീറ്റ് 2025 ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടന്നു. പാലാ രൂപത വികാരി ജനറാളും മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ ഉദ്ഘാടനം ചെയ്തു. ആതുര ശുശ്രൂഷ രംഗത്ത് നഴ്‌സുമാര്‍ നടത്തുന്ന സേവനങ്ങള്‍ ദൈവീക തുല്യമായ ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് കത്തോലിക് സെമിനാരി പ്രൊഫസര്‍ ഫാ. ഡൊമിനിക് വെച്ചൂര്‍ മുഖ്യപ്രഭാഷണം നടത്തി. മാര്‍ സ്ലീവാ മെഡിസിറ്റി ഡപ്യൂട്ടി ചീഫ് നഴ്‌സിംഗ് ഓഫിസര്‍ ഡോ സിസ്റ്റര്‍ അല്‍ഫോന്‍സ, മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷന്‍ ഹോസ്പിറ്റല്‍ നഴ്‌സിംഗ് ഇന്‍ ചാര്‍ജ് റോണി ജോഷി, ഫാദര്‍ സെബാസ്റ്റ്യന്‍ കണിയാംപടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപതയിലെ വിവിധ ഹോസ്പിറ്റലില്‍ നിന്നുള്ള നഴ്‌സുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments