Breaking...

9/recent/ticker-posts

Header Ads Widget

വ്യാപാര സംരക്ഷണ സന്ദേശയാത്രയ്ക്ക് ജനുവരി 21 ന് വൈകീട്ട് 4 ന് പാലായില്‍ സ്വീകരണം നല്‍കും.



കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ വ്യാപാര സംരക്ഷണ സന്ദേശയാത്രയ്ക്ക് ജനുവരി 21 ന് വൈകീട്ട് 4 ന്  പാലായില്‍ സ്വീകരണം നല്‍കും. ജാഥാ ക്യാപ്റ്റനും വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറിയുമായ  ES ബിജു, സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ദിനേഷ്, സെക്രട്ടറി ഗോപിനാഥ് തുടങ്ങിയവര്‍ പ്രസംഗിക്കും. .


വ്യാപാരമേഖല നേരിടുന്ന പ്രതിസന്ധികളില്‍ നിന്നും മേഖലയെ സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ടാണ് വ്യാപാര സംരക്ഷണ സന്ദേശ യാത്ര നടത്തുന്നത്. കാസര്‍കോടുനിന്നും ആരംഭിച്ച ജാഥ ജനുവരി 25 ന് തിരുവനന്തപുരത്ത് സമാപിക്കും. ഫെബ്രുവരി 13 ന് പാര്‍ലമെന്റ മാര്‍ച്ചുംനടത്തും. ജില്ലാ ജോയിന്റ് സെക്രട്ടറി രാജു ജോണ്‍, ജില്ലാ വൈസ് പ്രസിഡണ്ട് അജിത് കുമാര്‍, ഏരിയാ സെക്രട്ടറി ജോസ് കുറ്റിയാനിമറ്റം, ഏരിയ പ്രസിഡണ്ട് ദീപു സുരേന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം അശോക് കുമാര്‍, ഏരിയ കമ്മിറ്റി അംഗം റഹിം എ.ബി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Post a Comment

0 Comments