നോട്ട് നിരോധനവും, ജി.എസ്.ടി.യും വിവിധ തരത്തിലുള്ള സര്‍ക്കാര്‍ നടപടികളും മൂലം പ്രതിസന്ധി നേരിടുന്ന വ്യാപാര വ്യവസായമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്
വ്യാപാരി വ്യവസായി സമിതി നടത്തുന്ന വ്യാപാര സംരക്ഷണ ജാഥയ്ക്ക് ജനുവരി 22 ന് ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ജാഥാ ക്യാപ്റ്റനായി കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന വ്യാപാരസംരക്ഷണ സന്ദേശ ജാഥയാണ് ഏറ്റുമാനൂരില്‍ എത്തുന്നത്. ജാഥയ്ക്ക് ആവേശോജ്വലമായ സ്വീകരണം നല്‍കുമെന്ന് സമിതി ഏരിയാ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 11-ന് സെന്‍ട്രല്‍ ജങ്ഷനില്‍ ജാഥക്ക് വരവേല്‍പ്പ് നല്‍കും. തുടര്‍ന്ന് പ്രൈവറ്റ് ബസ്്സ്റ്റാന്‍ഡില്‍ സ്വീകരണം നല്‍കും.ജാഥ 25-ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സമാപിക്കും. ഫെബ്രുവരി 13-നാണ് പാര്‍ലമെന്റ് മാര്‍ച്ച്. സമിതി ഏരിയാ പ്രസിഡന്റ് ടി.ജെ. മാത്യു തെങ്ങുംപ്ലാക്കല്‍,സെക്രട്ടറിയും സംസ്ഥാന കമ്മറ്റിയംഗവുമായ എം.കെ.സുഗതന്‍,ജില്ലാ കമ്മറ്റിയംഗം ജി.ജി.സന്തോഷ്‌കുമാര്‍, ജോ.സെക്രട്ടറി എന്‍.ഡി.സണ്ണി, ബ്യൂട്ടിപാര്‍ലര്‍ ഓണേഴ്സ് സമിതി ജില്ലാ സെക്രട്ടറി ബീനാ ഷാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments