Breaking...

9/recent/ticker-posts

Header Ads Widget

കാരിക്കോട് സെന്റ് ജോര്‍ജ്ജ് സുറിയാനി പള്ളിയുടെ ശിലാസ്ഥാപന പെരുന്നാള്‍ ഫെബ്രുവരി 2 മുതല്‍



കാരിക്കോട് സെന്റ് ജോര്‍ജ്ജ് ഇമ്മാനുവേല്‍ യാക്കോബായ സുറിയാനി പള്ളിയുടെ ശിലാസ്ഥാപന പെരുന്നാളും, പരിശുദ്ധ മോറോന്‍ മോര്‍ ഇഗ്‌നാത്യോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും, സെന്റ് ജോര്‍ജ്ജ് ഇമ്മാനുവേല്‍ സണ്‍ഡേ സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളും, ഫെബ്രുവരി 2 മുതല്‍ 5 വരെ നടക്കും. ഫെബ്രുവരി 2 ന് ശതാബ്ദി വിളംബര ഘോഷയാത്ര ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷം എന്നിവ നടക്കും. 3 ന് വൈകീട്ട് 7 മണിക്ക് നടക്കുന്ന പെതു സമ്മേളനത്തില്‍ സണ്‍ഡേ സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും.


.


.  പൊതുസമ്മേളനത്തില്‍ പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്റും ഇടവക മെത്രാപ്പോലിത്തായുമായ മോര്‍ ക്രിസോസ്റ്റോമോസ് മര്‍ക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മലങ്കര മെത്രാപ്പോലിത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ ഡോ. മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലിത്താ, എം.ജെ.എസ്.എസ്.എ. പ്രസിഡന്റ് ഡോ. മോര്‍ അന്തിമോസ് മാത്യൂസ് മെത്രാപ്പോലിത്താ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍.എ. ഭദ്രാസന വിജയികളെ അനുമോദിക്കും, പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്റ് മത്തായി റമ്പാന്‍, മുളക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവന്‍ നായര്‍, ടി.എസ്. ശരത്, സുബിന്‍ മാത്യു, പി.വി. ഏലിയാസ്, എ.യു. കുര്യന്‍ ആനക്കുഴി,റവ. ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പ, ഫാ. ഷിബു സി കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് മൂസിക്കല്‍ നൈറ്റും വിവിധ കലാപരിപാടികളും നടക്കും. ഫെബ്രുവരി 5 ന് രാവിലെ 8.15 ഇടവക മെത്രാപ്പോലിത്താ മോര്‍ ക്രിസോസ്റ്റോമോസ് മര്‍ക്കോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, 10.15 ന് തിരുശേഷിപ്പ് വണക്കം, 11.30 ന് പ്രദക്ഷിണം, 12.15 ന് നേര്‍ച്ചസദ്യ, 12..30ന് കൊടിയിറക്ക് എന്നിവ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ വികാരി ഫാ.ഗിവര്‍ഗ്ഗീസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. ഷിബു സി. കുര്യന്‍, ഫാ ജിമ്മി മുളയംകോട് ട്രസ്റ്റി പി.ഒ. പീറ്റര്‍, സെക്രട്ടറി വിജോ എം ജോണ്‍, പെരുന്നാള്‍ കമ്മറ്റി കണ്‍വീനര്‍ ബിജു ചാക്കോ മണലോടിയില്‍ എന്നിവര്‍പങ്കെടുത്തു.

Post a Comment

0 Comments