Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 31 മുതല്‍ ഫെബ്രുവരി ഏഴ് വരെ




കാണക്കാരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 31 മുതല്‍  ഫെബ്രുവരി ഏഴ് വരെ  നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉത്സവത്തിനുള്ള കൊടിക്കൂറ രഥഘോഷയാത്ര 29-ന് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രസന്നിധിയില്‍ നിന്നും പുറപ്പെടും. 31-ന് വൈകുന്നേരം 7.30-ന് ക്ഷേത്രം തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പുതിരിയുടെ സാന്നിധ്യത്തില്‍, മനയത്താറ്റ് കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി ചിറക്കറ തെക്കെ ഇല്ലത്ത് പ്രസാദ് നമ്പൂതിരി എന്നിവരുടെ  മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. ക്ഷേത്രങ്കണത്തില്‍ എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ചോണ്‍ കര്‍മം മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വഹിക്കും. 

കലാപരിപാടികളുടെ ഉദ്ഘാടനം മനയത്താറ്റ് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കും. ദേവസ്വം പ്രസിഡന്റ് കുമാരന്‍  നമ്പൂതിരി അധ്യക്ഷനായിരിക്കും. കൃഷ്ണശ്രീ പുരസ്‌കരത്തിനര്‍ഹരായ ശിവകാമി കൈമള്‍, ജയപ്രസാദ്, കണ്ണന്‍.വി.കുമാര്‍, വിശ്വനാഥന്‍ നായര്‍, അനില്‍കുമാര്‍, കെ.ജി. കമലാസന ഗുരുക്കള്‍, ശ്രീകുമാര്‍ വരവ് കാലായില്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.8.30-ന് പിന്നല്‍ തിരുവാതിര,ഫെബ്രുവരി ഒന്നിന് കൊടിക്കീഴില്‍ വിളക്ക്, വിവിധ ദിവസങ്ങളില്‍ ഉത്സവബലിദര്‍ശനം എന്നിവ നടക്കും.ഏഴാം ഉത്സവ ദിവസമായ ജനുവരി ആറിന് പള്ളിവേട്ടയും, ജനുവരി ഏഴിന് തിരുവാറാട്ടും നടക്കും. രാത്രി എട്ടിന് കാണക്കാരി സെന്‍ട്രല്‍ ജംങ്ഷനില്‍ നിന്നും ദേശതാലപ്പൊലി ആരംഭിക്കും.10-ന് തീര്‍ഥകുളത്തില്‍ആറാട്ട് .11-ന് 25-കലശം എന്നിവയും നടക്കും. ഉരാണ്മ ദേവസ്വം സെക്രട്ടറി പ്രസാദ് നമ്പൂതിരി, കാണക്കാരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് കെ.എന്‍.ശ്രീകുമാര്‍,സെക്രട്ടറി ശശി കല്ലരിയില്‍, ഉത്സവ കമ്മറ്റി കണ്‍വീനര്‍  മനോജ് ഇടപ്പാട്ടില്‍, ടി.എന്‍. നന്ദപ്പന്‍, സുനില്‍കുമാര്‍, രഞ്ജിത്ത് സി.നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments