കേരള ഗവണ്‍മെന്റ് ഒപ്‌ടോമെട്രിസ്റ്റ്‌സ് അസോസിയേഷന്‍ 33 -ാം സംസ്ഥാന സമ്മേളനം ജനുവരി 12ന് കോട്ടയം ജോയീസ് റസിഡന്‍സിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പതിനൊന്നാം തീയതി കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ സംസ്ഥാന കമ്മിറ്റി യോഗം നടക്കും. 12ന് രാവിലെ നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ബി സന്ധ്യ ഐപിഎസ് മുഖ്യാതിഥി ആയിരിക്കും. അസോസിയേഷന്‍ പ്രസിഡണ്ട് ഷിബു ജി അധ്യക്ഷത വഹിക്കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തിമിര ശസ്ത്രക്രിയ നടത്തിയിട്ടുള്ള റിട്ടയേര്‍ഡ് ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. സി ജി മിനിയെ ചടങ്ങില്‍ ആദരിക്കും.
0 Comments