കുറുപ്പുന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 57-ാ മത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു. പാലാ രൂപതാ കോര്‍പ്പറേറ്റ് എജ്യൂക്കേഷനല്‍ ഏജന്‍സി സെക്രട്ടറി ഫാദര്‍ ജോര്‍ജ് പുല്ലുകാലായില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് MLA മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അധ്യാപിക മിനി രാജുവിന് യന്ത്രയയപ്പ് നല്‍കി. അധ്യാപികയോടുള്ള ആദര സൂചകമായി വിദ്യാര്‍ഥികള്‍ അര്‍പിച്ച ഗുരുവന്ദനം ശ്രദ്ധേയമായി.
നൃത്ത-നൃത്യങ്ങളുടെ അകമ്പടിയോടെ അധ്യാപികയ്ക്ക് ബൊക്കയും മാലയും നല്‍കിയും വേദിയില്‍ നിന്ന അധ്യാപികയുടെ ചിത്രം സദസ്സിന് മുമ്പില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ക്യാന്‍വാസില്‍ പകര്‍ത്തിയും വിദ്യാര്‍ഥികളുടെ ഗുരുവന്ദനം വേറിട്ട കാഴ്ചയായി. വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ അധ്യാപികയുടെ ജീവചരിത്രം വര്‍ണിച്ച് കുട്ടികള്‍ അവതരിപ്പിച്ച വള്ളംകളിയും പ്രത്യേക അനുഭവമായി. വഞ്ചിപ്പാട്ട് അവതരിപ്പിച്ച കുട്ടികള്‍ക്ക് MLA ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. അധ്യാപികയ്ക്ക് വേറിട്ട യാത്രയയപ്പും ഗുരുവന്ദനവും നല്‍കിയ വിദ്യാര്‍ത്ഥികളെ MLA അഭിനന്ദിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് വള്ളോംപുരയിടം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ അനൂപ് സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ ജോഷി ജോര്‍ജ്, പിടിഎ പ്രസിഡന്റ് ഷാജി കടുന്നക്കരി, പഞ്ചായത്തംഗം ആന്‍സി സിബി എന്നിവര്‍ പ്രസംഗിച്ചു.
0 Comments