മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ആശ്വാസം പകരുന്ന ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം 18-ാം വര്‍ഷത്തിലെക്ക് കടക്കുന്നു. ആയിരത്തോളം പേര്‍ക്ക് സൗജന്യ ഭക്ഷണവും 150 പേര്‍ക്ക് സൗജന്യ താമസസൗകര്യവും നല്‍കുന്നതോടൊപ്പം ഓരോ മാസവും 150 പേര്‍ക്ക് ഡയാലിസിസ് കിറ്റുകളും ആശ്രയയിലൂടെ നല്‍കുന്നു. സാമൂഹ്യ പ്രതിബദ്ധതയും മാനുഷിക മൂല്യവും കണക്കിലെടുത്ത് സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് ആശ്രയയുടെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്.
0 Comments