പാലാ സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കുവാന്‍ ജംഗ്ഷനില്‍ റൗണ്ടാന നിര്‍മ്മിച്ച് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പാലാ മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ സമരം നടത്തി. ആയിരകണക്കിനു വാഹനങ്ങളാണ് ബൈപാസ് ജംഗ്ഷനിലൂടെ ദിവസവും കടന്നു പോകുന്നത്.
സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനില്‍ നാലു വശങ്ങളില്‍ നിന്നും വാഹനങ്ങളെത്തുമ്പോള്‍ പലപ്പോഴും അപകടകരമായ അവസ്ഥയാണുണ്ടാകുന്നത് വലിയ ദുരന്തം ഒഴിവാക്കാന്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥപിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. സായാഹ്ന ധര്‍ണ, ആം ആദ്മി പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജേക്കബ് തോപ്പില്‍ ജില്ലാ വൈ. പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട്, മുന്‍സിപ്പല്‍ യൂണിറ്റ് പ്രസിഡന്റ് ജോയി കളരിക്കല്‍, അഡ്വ.റോണി നെടുംപള്ളി, രാജു താന്നിക്കല്‍, ബിനു മാത്യുസ്, ജൂലിയസ് കണിപ്പള്ളി,ഫാത്തിമ തെക്കാത്ത്, സന്തോഷ് പുളിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു .
0 Comments