Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ ABVP യുടെ പിച്ചയെടുപ്പ് സമരം



കോട്ടയം നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ ABVP യുടെ പിച്ചയെടുപ്പ് സമരം. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കണ്ടറി പരീക്ഷാ നടത്തിപ്പിന് നല്‍കേണ്ട പണം സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം നല്‍കാനാവില്ലെന്നും പകരം  സ്‌കൂളുകളുടെ പി.ഡി അക്കൗണ്ടുകളില്‍ നിന്ന് ഉപയോഗിക്കണമെന്നുമുള്ള ഉത്തരവിനെതിരെയാണ് ABVP നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ വിദ്യാഭ്യാസ മന്ത്രിയുടെ മുഖംമൂടി അണിഞ്ഞ് പിച്ചയെടുപ്പ് പ്രതിഷേധം സംഘടിപ്പിച്ചത്. കിട്ടിയ പണം വിദ്യാഭ്യാസ മന്ത്രിക്ക് മണിയോര്‍ഡറായി അയച്ചു നല്‍കി. ABVP കോട്ടയം ജില്ലാ സെക്രട്ടറി  ശ്രീഹരി ഉദയന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം അശ്വതി ജെ, ജില്ലാ ഓഫീസ് സെക്രട്ടറി പാര്‍വതി തുടങ്ങിയവര്‍ സംസാരിച്ചു.





Post a Comment

0 Comments