പാലാ തൊടുപുഴ റോഡില്‍ ഐങ്കൊമ്പില്‍ വാഹനാപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്. കാറിന് പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. കാര്‍ യാത്രക്കാരായ പ്ലാശനാല്‍ സ്വദേശികളായ വിന്‍സന്റ് ( 67 ) സെലിന്‍ (64 ) എന്നിവര്‍ക്ക് പരിക്കേറ്റു.
ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. 4.30 യോടെ ഐങ്കൊമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നും പ്ലാശനാലിന് പോവുകയായിരുന്ന വിന്‍സന്റ് സഞ്ചരിച്ചിരുന്ന വണ്ടിയുടെ പുറകില്‍ അതേ ദിശയില്‍ സഞ്ചരിച്ച മണര്‍കാട് സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു.
0 Comments