വയനാട്ടില്‍ കടുവയുടെ ശല്യം രൂക്ഷമായതോടെ ആളെക്കൊല്ലി കടുവയെ വെടിവയ്ക്കാന്‍ അനുമതി നല്‍കിയതായി മന്ത്രി എ.കെ ശശീന്ദ്രന്‍. മാനന്തവാടിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവത്തിന് പിന്നാലെയാണ് വെടിവെയ്ക്കാനുള്ള അനുമതി നല്‍കിയത്. വെടിവെച്ചോ കൂട് വെച്ചോ കടുവയെ പിടിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. വനത്തിനുള്ളില്‍ നടന്ന ആക്രമണമാണോ എന്നത് ഇപ്പോള്‍ പരിഗണിക്കുന്നില്ല. കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നുംമന്ത്രി പറഞ്ഞു.
0 Comments