സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥിന്റെ മൂന്നാമത് ചരമ വാര്‍ഷിക ദിനാചരണവും സ്വാമി സംഗീത പുരസ്‌കാര സമര്‍പ്പണവും ജനുവരി 18ന് ചങ്ങനാശ്ശേരി പെരുന്ന ഗൗരി മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആലപ്പി രംഗനാഥ് സ്മാരക ട്രസ്റ്റിന്റെ മൂന്നാമത് സ്വാമി സംഗീത പുരസ്‌കാരം ചലച്ചിത്ര സംഗീത സംവിധായകന്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന് ചടങ്ങില്‍ സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ട്രസ്റ്റ് ചെയര്‍മാന്‍ ജയപ്രമോദ് രംഗനാഥ്, സെക്രട്ടറി വിജയകുമാര്‍. എന്‍, തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments