ആണ്ടൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ ആനക്കൊട്ടില്‍ നിര്‍മ്മാണത്തിന്റെ ശിലാ സ്ഥാപനം നടന്നു . ചലച്ചിത്രനിര്‍മ്മാതാവും വ്യവസായിയുമായ അനിമോന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. ധ്വജപ്രതിഷ്ഠാസമിതി പ്രസിഡണ്ട് ശ്രീകാന്ത് S. ശ്രീലകം, സെക്രട്ടറി സി.കെ രാജേഷ് കുമാര്‍ , ജനറല്‍ കണ്‍വീനര്‍ ടി.എന്‍. സനല്‍കുമാര്‍ , ദേവസ്വം പ്രസിഡണ്ട് ലാല്‍ കെ.തോട്ടത്തില്‍, സെക്രട്ടറി വാസുദേവശര്‍മ്മ, വനിതാ വേദി ചെയര്‍പേഴ്‌സണ്‍ ഉഷാ രാജു , കണ്‍വീനര്‍ കവിതാ കണ്ണന്‍ , കമ്മറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷേത്ര മേല്‍ശാന്തി' മോഹനന്‍ നമ്പൂതിരി, ജോതിഷപണ്ഡിതന്‍ ശശികുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
പടിഞ്ഞാറ് ദര്‍ശനമുള്ള കേരളത്തിലെ അപൂര്‍വ്വം ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ആണ്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രം. ആയിരം വര്‍ഷത്തിലധികം പഴക്കമുള്ള ക്ഷേത്രത്തില്‍. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ് . 2014 ല്‍ക്ഷേത്ര ശ്രീകോവില്‍ പുനരുദ്ധാരണം നടന്നിരുന്നു. ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ മാര്‍ച്ച് 30 ന് നടക്കും. ഇതിന് മുന്നോടിയായി നടക്കുന്ന ചുറ്റമ്പല നവീകരണം പൂര്‍ത്തിയായി വരുന്ന തൊടാപ്പമാണ്. ആനക്കൊട്ടില്‍ നിര്‍മ്മാണം ആരംഭിക്കുന്നത്. 2025 മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 4 വരെയാണ് ധ്വജപ്രതിഷ്ഠ
തിരുവുത്സവ ആഘൊഷ ചടങ്ങുകള്‍ നടക്കുന്നത്. ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ധ്വജപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുന്നത്. ധ്വജപ്രതിഷ്ഠ സമിതിയുടെ നേതൃത്വത്തില്‍ , ധ്വജപ്രതിഷ്ഠാ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും ധ്വജപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ആധാരശിലാ സ്ഥാപനം 2025 ഫെബ്രുവരി 13ന് നടക്കും. ധ്വജത്തില്‍ പറയിറക്കുന്ന ചടങ്ങുകള്‍ മാര്‍ച്ച് 28 ന് നടക്കുന്നതാണ്. 2025 മാര്‍ച്ച് 30ന് രാവിലെ 9:45നാണ് ധ്വജ പ്രതിഷ്ഠയും വൈകീട്ട് പുതിയ ധ്വജത്തില്‍ തിരുവുത്സവകൊടിയേറ്റും നടക്കും. ഏപ്രില്‍ 4ന് ക്ഷേത്രക്കുളത്തില്‍ ആറാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് ആറു ദിവസത്തെ വിപുലമായ പരിപാടികളാണ് ക്ഷേത്രത്തില്‍ നടക്കുന്നത്.
0 Comments