കട്ടച്ചിറ കൊട്ടാരം ശ്രീ അന്ന പൂര്‍ണേശ്വരി ക്ഷേത്രത്തിലെ തിരുവത്സവാഘോഷങ്ങള്‍ ജനുവരി 10, 11, 12 തീയതികളില്‍ നടക്കും. ഒന്നാം ഉത്സവ ദിവസമായ വെള്ളിയാഴ്ച വൈകീട്ട് തിരുവാതിരകളി ദേശ താലപ്പൊലി ഘോഷയാത്ര, വൈക്കം ശ്രീഹരി ഭജന്‍സിന്റെ ഭജന എന്നിവ നടക്കും. രണ്ടാം ദിവസം സ്‌പെഷ്യല്‍ പഞ്ചാരി മേളം വൈകീട്ട് താലപ്പൊലി, കൈ കൊട്ടിക്കളി ,തിരുവാതിരകളി തുടങ്ങിയവയും നടക്കും. മൂന്നാം ഉത്സവ ദിവസമായ ഞായറാഴ്ച കലശാഭിഷേകം നടക്കും. തന്ത്രി അരവിന്ദ വേലി ഇല്ലത്ത് സുരേഷ് നമ്പൂതിരി , മേല്‍ശാന്തി വേണു മനോജ് നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വംവഹിക്കും
0 Comments