Breaking...

9/recent/ticker-posts

Header Ads Widget

അന്തീനാട് താമരമുക്ക് റോഡിന് ശാപമോക്ഷമായി.



പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന അന്തീനാട് താമരമുക്ക് റോഡിന് ശാപമോക്ഷമായി. പ്രകൃതിക്ഷോഭമുണ്ടായ ഉടനെ സ്ഥലം എംഎല്‍എ മാണി സി കാപ്പന്‍ സ്ഥലം സന്ദര്‍ശിക്കുകയും ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ജനങ്ങള്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച മാണി സി. കാപ്പന്‍ എം.എല്‍.എ പറഞ്ഞു. 


അന്തീനാട് പള്ളി മുന്‍ വികാരി ഫാ.ജോര്‍ജ് കിഴക്കെ അരഞ്ഞാണിയില്‍, പഞ്ചായത്ത് മെമ്പര്‍ സ്മിത ഗോപാലകൃഷ്ണന്‍ എന്നിവരോടൊപ്പം ഈ ആവശ്യമുന്നയിച്ചവരെ എം.എല്‍.എ അനുസ്മരിച്ചു. എന്നാല്‍ അനാവശ്യ സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിക്കപ്പെട്ടത് പണി വൈകാന്‍ കാരണമായി. സങ്കേതിക അനുമതിയായപ്പോള്‍ തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നത് വീണ്ടും തടസ്സമായി. ഭരണാനുമതിയും ടെണ്ടര്‍ നടപടികളും പൂര്‍ത്തീകരിച്ചതിനാല്‍ എത്രയും വേഗം പാലം പണിതീര്‍ത്ത് റോഡ് ടാര്‍ ചെയ്യാന്‍ കഴിയുമെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ പറഞ്ഞു. വികാരി ഫാ.സെബാസ്റ്റ്യന്‍ പഴേപറമ്പില്‍,പഞ്ചായത്ത് മെമ്പര്‍മാരായ സ്മിത ഗോപലകൃഷ്ണന്‍, ലിസമ്മ ടോമി.,മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷിജു പോള്‍, ഇഗ്‌നേഷ്യസ് തയ്യില്‍, സന്തോഷ് കുര്യത്ത്, എം.പി കൃഷ്ണന്‍ നായര്‍ , ടോമി കോന്നുള്ളില്‍, രാജന്‍ കോലത്ത്, എം.പി കൃഷ്ണന്‍ നായര്‍ , തങ്കച്ചന്‍ മുളകുന്നം  എന്നിവര്‍പ്രസംഗിച്ചു.

Post a Comment

0 Comments