കോഴിക്കോട് നടന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ ഒളിമ്പിക്‌സില്‍ അതിരമ്പുഴ കോട്ടയ്ക്കപ്പുറം അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളിന് മികച്ച നേട്ടം. കോഴിക്കോട് ഒളിമ്പ്യന്‍ റഹ്‌മാന്‍ സ്റ്റേഡിയത്തിലാണ് സംസ്ഥാനതല സ്‌പെഷ്യല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ നടന്നത്. ഏകത 2k24 എന്ന പേരില്‍ നടന്ന ഒളിമ്പിക്‌സില്‍ അതിരമ്പുഴ കോട്ടയ്ക്കപ്പുറം അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നും 23 വിദ്യാര്‍ത്ഥികളാണ് മത്സരിച്ചത്. ഗോള്‍ഡ് മെഡല്‍ ഉള്‍പ്പെടെ ഈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരുന്നു.
ഒളിമ്പിക്‌സില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ അധികൃതര്‍ അനുമോദിച്ചു. അനുമോദന യോഗം അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റും, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ T. G വിജയകുമാര്‍ ഒളിമ്പിക്‌സില്‍ വിജയികളായ കായികതാരങ്ങള്‍ക്കും, കായിക അധ്യാപകര്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ അഞ്ജലി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പ്രശാന്തി, പഞ്ചായത്ത് മെമ്പര്‍ സിനി ജോര്‍ജ്, സി.എല്‍ മാണി എന്നിവര്‍ സംസാരിച്ചു.
0 Comments