Breaking...

9/recent/ticker-posts

Header Ads Widget

അപു ജോണ്‍ ജോസഫിനെ കേരളാ കോണ്‍ഗ്രസ് ചീഫ് കോര്‍ഡിനേറ്ററായി നിയമിച്ചു



പി.ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫിനെ കേരളാ കോണ്‍ഗ്രസ് ചീഫ് കോര്‍ഡിനേറ്ററായി നിയമിച്ചു. ഇത് സംബന്ധിച്ച് ഉന്നതാധികാര സമിതി തീരുമാനിച്ചു. കെ എം മാണിയുടെ മരുമകന്‍ എം പി ജോസഫ് ഉള്‍പ്പെടെ ആറ് പേരെ വൈസ് ചെയര്‍മാന്മാരായും തിരഞ്ഞെടുത്തു. 


എന്‍സിപി വിട്ട് കേരളാ കോണ്‍ഗ്രസില്‍ എത്തിയ റജി ചെറിയാനും വൈസ് ചെയര്‍മാന്‍ പദവി നല്‍കിയിട്ടുണ്ട്. പുതിയ പദവിയില്‍ അഭിമാനമെന്ന് അപു ജോണ്‍ ജോസഫ് യുഡിഎഫിനെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് അപു ജോണ്‍ ജോസഫ് പ്രതികരിച്ചു. മക്കള്‍ രാഷ്ട്രീയത്തിന്റെ പാതയിലല്ല തന്റെ വരവ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് മുന്നോട്ട് വരണമെന്ന് പിതാവിന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ കഴിവ് തെളിയിച്ചാണ് തന്റെ വരെവെന്നും അപു ജോണ്‍ ജോസഫ് വ്യക്തമാക്കി.

Post a Comment

0 Comments