സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധത്തിനായി അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തി. പരിശീലനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ കടുത്തുരുത്തി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കരാട്ടെ പ്രദര്‍ശനം നടത്തി. ആറ് മാസം നീണ്ടുനിന്ന പരിശീലനത്തില്‍ 30 പെണ്‍കുട്ടികള്‍ കരാട്ടെ പരിശീലനം നേടിയിരുന്നു. സ്‌കൂള്‍ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. മോന്‍സ് ജോസ്ഫ് MLA ഉദ്ഘാടനം ചെയ്തു. പങ്കെടുത്തവര്‍ക്ക് മോന്‍സ് ജോസഫ് MLA യും അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യുവും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ അധ്യക്ഷനായിരുന്നു. അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. ജെ സ് കെ ഇന്ത്യാ കേരള സ്റ്റേറ്റ് ചീഫ് സെന്‍സായി വിനോദ് മാത്യു വയലയാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഡോ. യു. ഷംല, പ്രിന്‍സിപ്പല്‍ ജോബി വര്‍ഗീസ്, ഡോ.ആശ ദേവ് എം.വി , കണ്‍വീനര്‍മാരായ രജനി പി.ആര്‍ , സിന്ധു ജെ.എസ്, സരിത എം.റ്റി, അര്‍ച്ചന വിമന്‍സ് സെന്റര്‍ പ്രൊജക്റ്റ് മാനേജര്‍ പോള്‍സണ്‍ കൊട്ടാരത്തില്‍, ടെക്‌നിക്കല്‍ മാനേജര്‍ ജയശ്രീ പി.കെ, റ്റീനു ഫ്രാന്‍സിസ്, അല്‍ഫി അലക്‌സ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments