അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. ഞായര്‍ രാവിലെ 7. 30ന് നടന്ന കൊടിയേറ്റ് ചടങ്ങിന് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തില്‍ കാര്‍മികത്വം വഹിച്ചു. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം തിങ്കളാഴ്ച പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും.
രാവിലെ 7.30ന് വലിയപള്ളിയുടെ മദ്ബഹയില്‍നിന്ന് തിരുസ്വരൂപം പുറത്തെടുത്ത് പരമ്ബരാഗത ആഭരണങ്ങള്‍ ചാര്‍ത്തും. തുടര്‍ന്ന് തിരുസ്വരൂപം ആഘോഷപൂര്‍വം സംവഹിച്ച് മോണ്ടളത്തില്‍ സ്ഥാപിച്ചിട്ടുള്ള രൂപക്കൂട്ടില്‍ പ്രതിഷ്ഠിക്കും.7.45ന് തിരുസ്വരൂപവും വഹിച്ചുകൊണ്ട് ചെറിയപള്ളിയിലേക്ക് പ്രദക്ഷിണം. 8.45ന് തിരുസ്വരൂപം ചെറിയപള്ളിയില്‍ പ്രതിഷ്ഠിക്കും. 24ന് രാത്രി 8.30 വരെ തിരുസ്വരൂപം ചെറിയപള്ളിയിലായിരിക്കും. ഈ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ ചെറിയ പള്ളിയില്‍ നടക്കും. നാടിന്റെ ആത്മീയോത്സവമായ ദേശക്കഴുന്ന് നാളെ ആരംഭിച്ച് 23ന് സമാപിക്കും. ഇടവകയെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ നാലുദേശങ്ങളായി തിരിച്ച് നാലു ദിവസങ്ങളിലായാണ് ദേശക്കഴുന്ന് നടത്തുന്നത്. വൈകുന്നേരം ആറിന് വിവിധ ഭാഗങ്ങളില്‍നിന്ന് ആരംഭിക്കുന്ന ചെറുപ്രദക്ഷിണങ്ങള്‍ സംഗമിച്ച് നാനാജാതി മതസ്ഥരുടെ മഹാസംഗമമായി ദേശക്കഴുന്ന് രാത്രി ഒമ്ബതിന് ചെറിയപള്ളിയില്‍ എത്തി സമാപിക്കും.
0 Comments