Breaking...

9/recent/ticker-posts

Header Ads Widget

എ വി റസ്സല്‍ വീണ്ടും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി



എ വി റസ്സല്‍ വീണ്ടും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി. മുന്‍പ് ജില്ലാ സെക്രട്ടറിയിരുന്ന വി എന്‍ വാസവന്‍ നിയമസഭാംഗമായതോടെ റസല്‍ ജില്ലാ സെക്രട്ടറിയുടെ ചുമതലയേറ്റെടുത്തിരുന്നു. കഴിഞ്ഞ  ലോക്സഭാ തെരഞ്ഞെടുപ്പിലും  പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും വാസവന്‍ മത്സരിച്ചപ്പോള്‍ റസ്സലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. 

തുടര്‍ന്ന് 2022ല്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ റസ്സല്‍ ജില്ലാ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു.  12 വര്‍ഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വര്‍ഷമായി ജില്ലാ കമ്മിറ്റിയിലും അംഗമാണ്.  ഡിവൈഎഫ്‌ഐ സംസ്ഥാന  വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വര്‍ഷം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു. നിലവില്‍ സിഐടിയു  അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗവും ചങ്ങനാശ്ശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്റുമാണ്. 2006 ല്‍ ചങ്ങനാശ്ശേരിയില്‍ നിന്ന്  നിയമസഭയിലേക്ക്  മത്സരിച്ചിരുന്നു. 2000 - 05 കാലഘട്ടത്തില്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു.

Post a Comment

0 Comments