ബേക്കറി ഭക്ഷ്യോല്പന്ന നിര്‍മ്മാണ മേഖലയില്‍ ഏകീകൃതവും കുറഞ്ഞതുമായ ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തണമെന്ന് ബേക്കേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പരമ്പരാഗത സ്നാക്കുകള്‍ക്ക് 18% ജി എസ് ടി ഏര്‍പ്പെടുത്തിയ നടപടി മേഖലയെ തിരിച്ചടിയിലേക്ക് നയിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഉല്‍പ്പന്നങ്ങളുടെ ടാക്സ് നിരക്കുകള്‍ അനുസരിച്ച് ഇന്‍പുട്ട് ടാക്സ് ക്ലെയ്മുകള്‍ വേര്‍തിരിക്കുന്നത് ദുഷ്‌കരമാണ്. പല അപേക്ഷകളും മാസങ്ങളായി തീര്‍പ്പാക്കപ്പെടാതെ കിടക്കുകയാണ്.
പഴംപൊരി, വട , കൊഴുക്കട്ട, അട എന്നിവയ്ക്ക് അനുയോജ്യമായ HSN കോഡ് ഇല്ലാത്തതുകൊണ്ട് ഇവയ്ക്ക് നിലവില്‍ 18% ടാക്സ് ആണ് ചുമത്തുന്നത്. കുടുംബശ്രീ പോലുള്ള ചെറുകിട യൂണിറ്റുകളാണ് ഈ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് ബേക്കറികള്‍ വഴി വില്‍ക്കുന്നത് . വിറ്റ് പോകാതെ ബാക്കി വരുന്ന ഉത്പന്നങ്ങള്‍ ഡമ്പ് ചെയ്യേണ്ടിവരുന്നു. ഇതിലേക്ക് ക്ലെയിം ചെയ്ത ഇന്‍പുട്ട് ടാക്സ് പിന്നീട് നിരസിക്കപ്പെടും ഇത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയാണ്.
ബേക്കറി ഭക്ഷ്യമേഖലയ്ക്കായി ഏകീകൃതമായ കുറഞ്ഞ നിരക്കില്‍ ഉള്ള ജിഎസ്ടി നിരക്ക് കൊണ്ടുവരുന്നത് നിയമപരമായ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും വ്യാപാരസൗകര്യം വര്‍ദ്ധിപ്പിക്കാനും ടാക്സ് ഇടപാടുകള്‍ക്കും സഹായകരമാകും എന്നും ഭാരവാഹികള്‍ പറഞ്ഞു. ബേക്കേഴ്സ് അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രസിഡന്റ് റോയി ജോര്‍ജ്, സംസ്ഥാന ട്രഷറര്‍ സി പി പ്രേംരാജ്, ജില്ലാ ജനറല്‍ സെക്രട്ടറി ആനന്ദ് സി രമേശ് ,ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി വിപിന്‍ വിന്‍സെന്റ് , പാലാ മണ്ഡലം പ്രസിഡന്റ് പി ടി ജോസഫ് , മണ്ഡലം ജനറല്‍ സെക്രട്ടറി സജി സെബാസ്റ്റ്യന്‍ , മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറി ബോബി ഇഗ്നേഷ്യസ് , ജില്ലാ സെക്രട്ടറി സന്തോഷ് പനക്കല്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments