പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കേരള കോണ്‍ഗ്രസ് (എം)-ലെ ബെറ്റി റോയി മണിയങ്ങാട്ട് തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ് ലെ മുന്‍ധാരണ പ്രകാരമാണ് തെരഞ്ഞെടുപ്പ് നടന്നത്. പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍എല്‍.ഡി.എഫിന് പത്തും യു.ഡി.എഫിന് നാലും അംഗങ്ങളാണുള്ളത്. പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ ആദ്യമായാണ് കേരള കോണ്‍ഗ്രസ് (എം) ന് അദ്ധ്യക്ഷ പദവി ലഭിക്കുന്നത്.
അധ്യക്ഷയായി തെരഞ്ഞടുക്കപ്പെട്ട ബെറ്റി റോയി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇത് മൂന്നാം പ്രാവശ്യമാണ് ബെറ്റി ബ്ലോക്ക് പഞ്ചായത്ത് അംഗമാകുന്നത്. ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയായും പ്രവര്‍ത്തിച്ചിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയും ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗവും കാഞ്ഞിരമറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവും കേരള വനിതാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായിരുന്നു ബറ്റി റോയി . പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബ്ലോക് പ്രസിഡന്റിനെ അനുമോദിച്ചു കൊണ്ട് നടന്ന സമ്മേളനത്തില്‍ പ്രമുഖനേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.
0 Comments