ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ച കൊടിയേറും. രാത്രി 8ന് തൃക്കൊടിയേറ്റ് ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിശ്വകര്‍മ്മ കുടുംബങ്ങള്‍ക്ക് നല്‍കുന്ന അവകാശ വിതരണവും നടക്കും. തിരുവാതിര കളി , കൊടിയേറ്റ് സദ്യ, നൃത്ത സന്ധ്യ എന്നിവയുമുണ്ടായിരിക്കും. രണ്ടാം ഉത്സവ ദിവസമായ ജനുവരി 15 ബുധനാഴ്ച വൈകിട്ട് നാലരയ്ക്ക് ഭരണങ്ങാനം കരയിലേക്ക് ഊരുവലത്ത് എഴുന്നള്ളത്ത് നടക്കും. ടൗണ്‍ കാണിക്ക മണ്ഡപത്തില്‍ വൈകിട്ട് ആറു മുതല്‍ സോപാനം ഭജന്‍സിന്റെ ഭജന അരങ്ങേറും.
വെള്ളിയാഴ്ച കിഴപയാര്‍ കരയിലേക്കും, ശനിയാഴ്ച കീഴമ്പാറ കരയിലേക്കും, ഞായറാഴ്ച ഇടമറ്റം കരയിലേക്കും ഊരു വലത്ത് എഴുന്നള്ളത്ത് നടക്കും. ക്ഷേത്ര കവാടത്തില്‍ നിര്‍മ്മിച്ച അലങ്കാര ഗോപുരത്തിന്റെ സമര്‍പ്പണം പതിനെട്ടാം തീയതി ഉച്ചയ്ക്ക് 12ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിക്കും. ഏഴാം ഉത്സവ ദിവസമായ ജനുവരി 20 ന് രാത്രി 9ന് വലിയ വിളക്ക് നടക്കും. അമ്പാറ അജയ് പരിശീലിപ്പിച്ച കുട്ടികളുടെ ചെണ്ട അരങ്ങേറ്റവും നടക്കും. ജനുവരി 21ന് തിരുആറാട്ട് നടക്കും. ഉച്ചയ്ക്ക് 12 മുതല്‍ ആറാട്ട് സദ്യ ആരംഭിക്കും. 3.30 ന് കൊടിയിറക്കിനെ തുടര്‍ന്ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത് നടക്കും. അരുണ്‍ അമ്പാറയുടെ നേതൃത്വത്തില്‍ 30 പരം കലാകാരന്മാര്‍ അണിനിരക്കുന്ന സ്‌പെഷ്യല്‍ പഞ്ചവാദ്യം അരങ്ങേറും. തുടര്‍ന്ന് പുതിയ അലങ്കാര ഗോപുരത്തിനു മുമ്പില്‍ സ്‌പെഷ്യല്‍ ആറാട്ട് പുറപ്പാട് പഞ്ചാരിമേളം നടക്കും. മേള പ്രമാണി ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ വാദ്യ കലാകേന്ദ്രത്തിലെ അന്‍പതില്‍പരം കലാകാരന്മാര്‍ പങ്കെടുക്കും. രാത്രി 11:30 ന് ആറാട്ട് എതിരേല്‍പ്പിന് ഇടമറ്റം കണ്ണന്റെ നേതൃത്വത്തില്‍ 40 കലാകാരന്മാര്‍ പങ്കെടുക്കുന്ന സ്‌പെഷ്യല്‍ പാണ്ടിമേളം അരങ്ങേറും. ദേവസ്വം പ്രസിഡന്റ് കണ്ണന്‍ ശ്രീകൃഷ്ണ വിലാസം, സെക്രട്ടറി വിജയകുമാര്‍ പിഷാരത്ത് , ഖജാന്‍ജി സുകുമാരന്‍ നായര്‍ കൊച്ചു പുരക്കല്‍, കിഴപറയാര്‍ Nss കരയോഗം പ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പില്‍, ദേവസ്വം കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രന്‍ നായര്‍ പുത്തന്‍പുരക്കല്‍ , വിനീത് കൈയ്പ്പടയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments