ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ തിരുവുത്സവാ ഘോഷങ്ങള്‍ക്ക് കൊടിയേറി. വൈകീട്ട് നടന്ന കൊടിയേറ്റിന് തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മേല്‍ശാന്തി രാധാകൃഷ്ണന്‍ പോറ്റി സഹകാര്‍മ്മികനായിരുന്നു. ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട വിശ്വകര്‍മ്മ കുടുംബങ്ങള്‍ക്ക് ആദര സൂചകമായി നല്‍കുന്ന അവകാശങ്ങള്‍ വിതരണം ചെയ്തു.
കൊടിയെറ്റ് സദ്യയും നടന്നു. തിരുവാതിരകളി നൃത്തസന്ധ്യ എന്നിവയും ഉണ്ടായിരുന്നു. രണ്ടാം ഉത്സവ ദിവസമായ ബുധനാഴ്ച മുതല്‍ ഊരുവലം എഴുന്നള്ളിപ്പുകള്‍ക്ക് തുടക്കമായി. ക്ഷേത്രപ്രവേശന കവാടത്തില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാര ഗോപുരത്തിന്റെ സമര്‍പ്പണം ജനുവരി 18 ന് ഉച്ചയ്ക് 12 ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിക്കും. ഉത്സവാഘോഷങ്ങള്‍ ജനുവരി 21ന് ആറാട്ടോടെ സമാപിക്കും.
0 Comments