പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന കല്ലുകള്‍ ജീവന്‍ തുടിക്കുന്ന കലാസൃഷ്ടികളായി മാറുന്ന അപൂര്‍വ്വ കാഴ്ചയൊരുക്കുകയാണ് പാലാ സ്വദേശി ബിജി ജോസഫ്. മുപ്പതു വര്‍ഷക്കാലത്തെ അന്വേഷണ യാത്രകളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ലഭിച്ച കല്ലുകളില്‍ ഒളിഞ്ഞിരുന്ന രൂപഭാവങ്ങളാണ് ബിജി ജോസഫ് കണ്ടെത്തി തന്റെ ശേഖരത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ബിജി ജോസഫിന്റെ അപൂര്‍വ്വശേഖരം ഇതാദ്യമായി പാലാ സെന്റ് തോമസ് കോളജില്‍ നടക്കുന്ന പ്രദര്‍ശനത്തിലൂടെ കലാസ്വാദകര്‍ക്ക് മുന്നിലെത്തുകയാണ്.
0 Comments