BJP പാലാ നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം കോഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ നടന്നു. അഡ്വ N.K നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബിനീഷ് ചൂണ്ടച്ചേരി അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ മുഖ്യ പ്രഭാഷണം നടത്തി.
പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ജി അനീഷ് ചുമതല ഏറ്റെടുത്തു. ബിനീഷ് ചൂണ്ടച്ചേരി ചുമതല കൈമാറി. P.R മുരളീധരന്‍, പ്രൊഫ. ബി.വിജയകുമാര്‍ , സുമിത് ജോര്‍ജ്, രഞ്ജിത് മീനാഭവന്‍, N K ശശികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്വ G അനീഷ് നന്ദി രേഖപ്പെടുത്തി.
0 Comments