Breaking...

9/recent/ticker-posts

Header Ads Widget

അഖില കേരള വടം വലി മത്സരം സംഘടിപ്പിച്ചു.



ഉഴവൂരില്‍ ഡമോക്രാറ്റിക് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ അഖില കേരള വടം വലി മത്സരം സംഘടിപ്പിച്ചു.  ഉഴവൂര്‍ പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ നിന്നുമുള്ള ക്യാന്‍സര്‍ രോഗികള്‍ക്കു ചികിത്സാ സഹായം നല്‍കുന്നതിനും,  കായിക താരങ്ങളെ യും 60 വയസ്സിനു മുകളില്‍ പ്രായമുള്ള തൊഴിലുറപ്പു തൊഴിലാളികളെയും കര്‍ഷകരെയും  ആദരിക്കുന്നതിനു വേണ്ടിയാണ്  കായികപ്രേമികള്‍ക്ക്  മാനസികോല്ലാസം നല്‍കുന്ന വടംവലി മത്സരം സംഘടിപ്പിച്ചത്. 



 OLLHSS സ്‌കൂള്‍ ഗ്രൗണ്ടിലാണ്  വടം വലി മത്സരം നടന്നത്. DAC പ്രസിഡന്റ് മണിക്കുട്ടന്‍ UN അധ്യക്ഷനായിരുന്നു. ഇന്‍കം ടാക്‌സ്  അഡീഷണല്‍ കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ ഐആര്‍എസ് വടംവലി മത്സരം ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് സേവന രംഗത്ത്  രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ  ഷീലാറാണി, വടംവലി ഫ്‌ളാഗ് ചെയ്തു. കേരള പോലീസ് സേനയിലെ കായിക താരം ബിനോയി തോമസ്, ISRO ശാസ്ത്രജ്ഞന്‍ അനൂപ് വി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മത്സരത്തില്‍ യുവമൈത്രി കരിക്കാട്ടൂര്‍ ഒന്നാം സ്ഥാനവും, കിംഗ്‌സ് വലവൂര്‍ രണ്ടാം സ്ഥാനവും, മൂന്നാം സമ്മാനം ഫ്രണ്ട്‌സ് പള്ളിക്കത്തോടും, നാലാം സമ്മാനം യുവധാര പൊന്‍കുന്നവും കരസ്ഥമാക്കി. KM തങ്കച്ചന്‍ സമ്മാന വിതരണം നിര്‍വഹിച്ചു.

Post a Comment

0 Comments