ശബരിമലയില്‍ മകര വിളക്കു മഹോത്സവത്തിനു മുന്നോടിയായി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന നടത്തി. സന്നിധാനത്തും പരിസരത്തുമുള്ള ഹോട്ടലുകളില്‍ ഗ്യാസ് സിലിണ്ടറുകള്‍ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഗ്യാസ് സിലണ്ടറുകള്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാത്ത ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കും.അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങളും അഗ്നി രക്ഷാസേന ഉദ്യോഗസ്ഥര്‍ നല്‍കി. വെടിപ്പുര, ഗോഡൗണ്‍ തുടങ്ങിയ സ്ഥലങ്ങളും പരിശോധിച്ച് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയതായി പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ ചാര്‍ജ് ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ അറിയിച്ചു.
0 Comments