Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്ലാസ്‌മേറ്റ്‌സ് പൂര്‍വ്വവിദ്യാര്‍ത്ഥി അധ്യാപക സംഗമം ഞായറാഴ്ച



കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്ലാസ്‌മേറ്റ്‌സ്  പൂര്‍വ്വവിദ്യാര്‍ത്ഥി അധ്യാപക സംഗമം ഞായറാഴ്ച നടക്കും. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷ ങ്ങളോടനുബന്ധിച്ചാണ് പൂര്‍വ്വവിദ്യാര്‍ത്ഥി,അധ്യാപക,അനധ്യാപക ,മാനേജ്‌മെന്റ് സംഗമം സംഘടിപ്പിക്കുന്നത്. വിശിഷ്ടാതിഥികളായി പ്രശസ്ത സിനി ആര്‍ട്ടിസ്റ്റ് ദര്‍ശന, പ്രശസ്ത മലയാളം റാപ്പറും,പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ എം.എസ്.വിഷ്ണു (തിരുമാലി) തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ച കഴിഞ്ഞ് 3 pm ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന സംഗമത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് നെടുങ്ങാട്ട് അധ്യക്ഷനായിരിക്കും.സമ്മേളനത്തില്‍ മുന്‍ മാനേജര്‍മാരേയും, പൂര്‍വ്വ അധ്യാപക ,അനധ്യാപകരെയും ആദരിക്കും.



Post a Comment

0 Comments