ആളില്ലാത്ത വീട് കുത്തിതുറന്ന് മൂന്നര പവന്‍ സ്വര്‍ണാഭരണങ്ങളും, 7500 രൂപയും കവര്‍ന്നു. അതിരമ്പുഴ പാറോലിക്കല്‍ വഞ്ചിപത്രയില്‍ രാജീവ് രാജന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍ വാതിലിന്റെ അടിയിലെ പാളി തകര്‍ത്ത് അകത്ത് കയറി മോഷ്ടാക്കള്‍ അലമാരിയില്‍ രണ്ടിടത്തായി സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവുമാണ് കവര്‍ന്നത്. വ്യാപക തിരച്ചില്‍ നടത്തിയതിന്റെ ഭാഗമായി വീടിനുള്ളില്‍ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു.
രാജീവിന്റെ ഭാര്യ സ്റ്റെഫി, കൈക്കുഞ്ഞായ മകള്‍, സ്റ്റെഫിയുടെ പിതാവ് വര്‍ഗീസ് ജോണ്‍, ഭാര്യ എന്നിവരാണ് വീട്ടില്‍ താമസിക്കുന്നത്. കഴിഞ്ഞ 22 നു ഇവര്‍ വീട് അടച്ചു പൂട്ടി വര്‍ഗീസ് ജോണിന്റെ കുമളിയിലെ വീട്ടിലേക്കു പോയിരുന്നു. അഞ്ചാം തീയതിയാണ് മടങ്ങി വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കവര്‍ച്ച നടന്ന വീട്ടില്‍ സിസിടിവി ക്യാമറകളും ഇല്ലാതിരുന്നത് മോഷ്ടാക്കള്‍ക്ക് അനുകൂലമായി. വീടും വീട്ടുകാരുമായി അടുത്ത ബന്ധമുള്ളവരും, ഇവരുടെ യാത്ര മുന്‍കൂട്ടി മനസ്സിലാക്കിയവരുമാകാം മോഷണത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഈ വീടിനു സമീപത്ത് മാസങ്ങള്‍ക്കു മുന്‍പ് മറ്റൊരു വീട്ടില്‍ സമാനമായി കവര്‍ച്ച നടന്നിരുന്നു. ഈ കേസിലെ പ്രതികളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.
0 Comments