കണമലയില്‍ ശബരിമല തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു. അപകടത്തില്‍ ബസ് ഡ്രൈവര്‍ മരണമടഞ്ഞു. എരുമേലി കണമല അട്ടിവളവിലാണ് ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ്സ് മറിഞ്ഞത്. ആന്ധ്ര സ്വദേശിയായ ഡ്രൈവര്‍ രാജുവാണ് മരിച്ചത്. 50 വയസായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ ഏഴുപേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ്സിന്റെ അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
0 Comments