Breaking...

9/recent/ticker-posts

Header Ads Widget

ട്രെയിനില്‍ നിന്നും താഴെ വീണ അയ്യപ്പഭക്തന് പോലീസിന്റെയും ആര്‍പിഎഫിന്റെയും ഇടപെടലില്‍ ജീവന്‍ തിരികെ ലഭിച്ചു.



കേരളാ പോലീസിന്റെയും ആര്‍പിഎഫിന്റെയും സമയോചിതമായ ഇടപെടലില്‍  ആന്ധ്ര സ്വദേശിയായ അയ്യപ്പഭക്തന് ജീവന്‍ തിരികെ ലഭിച്ചു. കുമാരനെല്ലൂരിന് സമീപം ട്രെയിനില്‍ നിന്നും താഴെ വീണ ആന്ധ്ര സ്വദേശി ലക്ഷ്മണനെയാണ് പോലീസും ആര്‍പിഎഫും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ  ലക്ഷ്മണനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയിരുന്നെങ്കില്‍ ഒരുപക്ഷേ ജീവന്‍ തന്നെ നഷ്ടമാകുമായിരുന്നു. ആന്ധ്ര സ്വദേശിയായ ശബരിമല തീര്‍ത്ഥാടകനായ ലക്ഷ്മണന്‍ നാട്ടിലേക്കുള്ള മടക്കയാത്രക്കിടെയാണ് വിവേക് എക്‌സ്പ്രസ്സില്‍ നിന്നും താഴെ വീണത്.


 കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിലായിരുന്നു സംഭവം. ലക്ഷ്മണനൊപ്പം ഉണ്ടായിരുന്നവര്‍ വിവരം കോട്ടയം ആര്‍പിഎഫിനെ അറിയിച്ചു. കോട്ടയം ആര്‍പിഎഫിലെ ഉദ്യോഗസ്ഥര്‍  റെയില്‍വേ പോലീസിന്റെ സഹായം തേടുകയും അവര്‍ ഗാന്ധിനഗര്‍ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ലക്ഷ്മണന്റെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ ട്രാക്ക് ചെയ്ത് സ്ഥലം ലൊക്കേറ്റ് ചെയ്തു.  നാലംഗ പോലീസ് സംഘം റെയില്‍വേ ട്രാക്കിലൂടെ 300 മീറ്ററോളം തെരച്ചില്‍ നടത്തിയാണ് ലക്ഷ്മണനെ കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിന് സമീപം കുഴിയില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ലക്ഷ്മണനെ എഎസ്‌ഐ പത്മകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദിലീപ് വര്‍മ്മ, സിവില്‍ പോലീസ് ഓഫീസര്‍മാരായ മനീഷ്, ശ്രീനിഷ് എന്നിവര്‍ ചേര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ലക്ഷ്മണന്‍. RPF പോസ്റ്റ് കമാന്‍ഡ് ഇന്‍ ചാര്‍ജ് NS സന്തോഷ് , റയില്‍വെ പോലീസ് SI റജി P ജോസഫ്. , ഗാന്ധിനഗര്‍ SHO  T ശ്രീജിത് എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments