എയ്ഡഡ് സ്കൂള്‍ മേഖലയിലെ പ്രശ്ന പരിഹാരങ്ങള്‍ക്ക് ക്രിയാത്മകമായ ഇടപെടല്‍ നടത്തുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. കോട്ടയം ഫ്ലോറല്‍ പാലസില്‍ ചേര്‍ന്ന കേരള പ്രൈവറ്റ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, പൊതുവിദ്യാഭ്യാസമേഖലയില്‍ എയ്ഡഡ് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണന്നും അദ്ദേഹം പറഞ്ഞു.
.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റിന്റെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി മണി കൊല്ലം കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്തു, സംസ്ഥാന വൈസ് പ്രസിഡന്റ് ഗുലാബ് ഖാന്, ജില്ലാ സെക്രട്ടറി ജോജി കരിമാങ്കല്‍, വൈസ് പ്രസിഡന്റ് ഗോപീകൃഷ്ണന്, ട്രഷറര്‍ കെ.ആര് വിജയന്, ജോയിന്റ് സെക്രട്ടറി നീലകണ്ഠന് പോറ്റി തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments