Breaking...

9/recent/ticker-posts

Header Ads Widget

കുഷ്ഠരോഗ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു.



കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളേജ് ഓഫ് നേഴ്‌സിംഗ് കോളേജിന്റെയും കൂടല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും അഭിമുഖ്യത്തില്‍ കുഷ്ഠരോഗ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു.  കൂടല്ലൂര്‍ കവലയില്‍ നടന്ന ബോധവത്ക്കരണ പരിപാടി  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിബു മോന്‍ കെ.വി ഉദ്ഘാടനം ചെയ്തു.


.


 കുഷ്ഠരോഗ ബോധവത്കരണത്തിന്റെ ഭാഗമായി നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബും തെരുവ് നാടകവും അവതരിപ്പിച്ചു. കുഷ്ഠരോഗ നിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് നടപ്പാക്കുന്ന അശ്വമേധം 6.0  ക്യാമ്പയിന്റെ ഭാഗമായി  ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിയ്ക്കുന്നുണ്ട്. വാര്‍ഡ് മെമ്പര്‍ ടീനാ മാളിയേക്കല്‍,  അദ്ധ്യാപകരായ  അര്‍ച്ചന എസ് നായര്‍,   പാര്‍വ്വതി പി,   ആശാ മേരി വര്‍ഗീസ്, വിദ്യാര്‍ത്ഥികള്‍ ആയ മരിയ ജോണ്‍സണ്‍, പുണ്യ സിബി തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments