വിദേശത്ത് കുടുങ്ങിപ്പോയ പട്ടിത്താനം സ്വദേശികളായ ദമ്പതികള്‍ മന്ത്രി വി.എന്‍ വാസവന്‍ ഇടപെടലില്‍ വിദേശത്ത് കുടുങ്ങിയ ദമ്പതികള്‍ സുരക്ഷിതരായി നാട്ടിലെത്തി. പട്ടിത്താനം വിഷ്ണു ഭവനില്‍ ലിസിയുടെ മകന്‍ വിഷ്ണുവും ഭാര്യ ഗര്‍ഭിണിയായ ടിന്റുവും ആയിരുന്നു വിദേശത്ത് കുടുങ്ങിയത്. പത്ത് വര്‍ഷമായി വിഷ്ണു അബുദാബിയിലും സൗദിയിലുമായി ഷെഫായി ജോലി ചെയ്ത് വരുകയായിരുന്നു. ഭാര്യ ടിന്റു രണ്ട് വര്‍ഷവായി ബഹറിനില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ ഇവര്‍ കഴിഞ്ഞ ജൂലൈ 3 ന് വിസിറ്റിംങ് വിസയില്‍ ബഹറിനിലേക്ക് തിരികെ പോയി. ബഹറിനില്‍ പുതുതായി ആരംഭിക്കുന്ന ഹോട്ടലില്‍ ജോലി പ്രതീക്ഷിച്ചായിരുന്നു വിഷ്ണു എത്തിയത്. .
എന്നാല്‍ ഹോട്ടല്‍ ആരംഭിക്കുന്നതില്‍ കാലതാമസം നേരിട്ടു. വിദേശത്ത് എത്തിയ ശേഷമായിരുന്നു ടിന്റു ഗര്‍ഭിണിയാണെന്ന വിവരം ഇരുവരും അറിഞ്ഞത്. തുടര്‍ന്ന് ഗര്‍ഭാവസ്ഥയില്‍ ടിന്റുവിന് വിശ്രമം വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു ടിന്റുവിന് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതായതോടെ കുടുംബം കടുത്ത പ്രതിസന്ധിയിലെത്തി. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ദിവസങ്ങളും മാസങ്ങളും തള്ളി നീക്കി. വിഷ്ണുവിന് ജോലി ലഭിക്കുമെന്ന പ്രതീക്ഷയും മങ്ങി. തിരികെ നാട്ടിലെത്താന്‍ മാര്‍ഗ്ഗമില്ലാതിരുന്ന അവസ്ഥയിലാണ് അമ്മ ലിസി കഴിഞ്ഞ ഞായറാഴ്ച മന്ത്രി VN വാസവനെ സമീപിച്ചത്. തുടര്‍ന്ന് മന്ത്രി ബഹറിനിലെ സാംസ്‌കാരിക സംഘടനയെ വിവരമറിയിച്ചു. ആശങ്കകള്‍ക്കൊടുവില്‍ സംഘടന മുഖാന്തരം ഏകദേശം രണ്ട് ലക്ഷത്തോളം രൂപ മുടക്കി ഇരുവരെയും നാട്ടിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച ഇരുവരും നാട്ടിലെത്തി. മക്കള്‍ നാട്ടിലെത്തിയതിന്റെ സന്തോഷവും നന്ദിയും ലിസി ആനന്ദാശ്രുക്കള്‍ പൊഴിച്ച് മന്ത്രി വി.എന്‍ വാസവനെ നേരിട്ടെത്തി അറിയിച്ചു. സിപിഐ എം ജില്ല കമ്മിറ്റിയംഗം കെ എന്‍ വേണുഗോപാല്‍ , ഏരിയ സെക്രട്ടറി ബാബു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗം രതീഷ് രത്‌നാകരന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആശങ്കയോടെ ഒരോ നിമിഷവും തള്ളിനീക്കിയ ലിസിക്ക് ഇത് ഒരു പുതുവത്സര സമ്മാനമായി മാറുകയായിരുന്നു
0 Comments