Breaking...

9/recent/ticker-posts

Header Ads Widget

രൂക്ഷമായ പൊടി ശല്യം നാട്ടുകാരെ വലയ്ക്കുന്നു



റോഡ് നവീകരണത്തിന്  തുടക്കമിട്ടെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകിയതോടെ രൂക്ഷമായ പൊടി ശല്യം  നാട്ടുകാരെ വലയ്ക്കുന്നു.  ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേയും എം.സി റോഡും തമ്മില്‍  ബന്ധിപ്പിക്കുന്ന കുമ്മണ്ണൂര്‍ വെമ്പള്ളി   റോഡിന്റെ അരികില്‍ താമസിക്കുന്നവരാണ് ദുരിതത്തില്‍ ആയത്.  റോഡില്‍ റീടാറിങ് നടത്തുന്നതിന്റെ  ഭാഗമായി പഴയ ടാറിങ് ആഴ്ചകള്‍ക്കുമുമ്പ് നീക്കം ചെയ്തിരുന്നു. ഇതോടെ സമീപത്ത് ഉള്ള വീടുകളിലും മറ്റും പൊടി നിറഞ്ഞ് ആളുകള്‍ ബുദ്ധിമുട്ടിലായി. ടാങ്കറുകളില്‍ വെള്ളം എത്തിച്ച് നനച്ചിടുകയാണ് പലരും ചെയ്യുന്നത്. റോഡ് നിര്‍മ്മാണം ഉടന്‍ ആരംഭിയ്ക്കുമെന്നും റോഡ് ലവലിംഗ് സംബന്ധിച്ച് റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിയ്ക്കാന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറോട് ആവശ്യപ്പെട്ടതായും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. തുടര്‍ നടപടികള്‍ വേഗത്തിലാക്കി  മെറ്റല്‍ നീക്കം ചെയ്തിടത്ത്  കട്ടകള്‍ പാകുമെന്നും എം.എല്‍.എ പറഞ്ഞു.



Post a Comment

0 Comments