അയര്‍ക്കുന്നം പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളാഘോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ജനുവരി 3 ന് കൊടിയേറി ആരംഭിച്ച തിരുനാളാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് പട്ടണ പ്രദക്ഷണം നടന്നു. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ നടന്ന തിരുനാള്‍ റാസയ്ക്ക് ഫാദര്‍ ജോസഫ് പുതുവീട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാദര്‍ ജോസഫ് തച്ചാറ, ഫാദര്‍ ജോസഫ് കൊല്ലം പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തിരുനാള്‍ കുര്‍ബ്ബാനയിലും പ്രദക്ഷിണത്തിലും നിരവധി ഭക്തര്‍ പങ്കെടുത്തു.
വികാരി ഫാദര്‍ ആന്റണി കിഴക്കെവീട്ടില്‍, അസിസ്റ്റന്റ് വികാരി ഫാദര്‍ ജസ്റ്റിന്‍ പുത്തന്‍പുരയില്‍, കൈക്കാരന്മാരായ ബിനോയി ഇടയാലില്‍, ജോര്‍ജ് പുത്തന്‍പുര, സെബാസ്റ്റ്യന്‍ കുടകശേരി തുടങ്ങിയവര്‍ തിരുനാളാഘോഷ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
0 Comments