Breaking...

9/recent/ticker-posts

Header Ads Widget

എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ എഴുപത്താറാമത് റിപ്പബ്ലിക് ദിനാഘോഷം



ഏറ്റുമാനൂര്‍ എസ്.എം.എസ്.എം  പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ എഴുപത്താറാമത് റിപ്പബ്ലിക് ദിനാഘോഷം നടന്നു. ലൈബ്രറി അങ്കണത്തില്‍ പ്രസിഡന്റ് ജി. പ്രകാശ്  ദേശീയ പതാക ഉയര്‍ത്തി. സമ്മേളനത്തില്‍ സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയില്‍ അധ്യക്ഷനായിരുന്നു.  മുന്‍ പ്രസിഡന്റ് എന്‍. അരവിന്ദാക്ഷന്‍ നായര്‍ സന്ദേശം നല്‍കി. കവിയും ഗാനരചയിതാവുമായ  ഹരി ഏറ്റുമാനൂര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.





 കേരള വ്യാപാരി വ്യവസായി സംസ്ഥാന കമ്മറ്റി അംഗം എം.കെ. സുഗതന്‍, നേച്ചര്‍ ക്ലബ്ബ് കമ്മറ്റി അംഗം ജെയിംസ് പുളിയ്ക്കന്‍, എഴുത്തുകാരന്‍  സെബാസ്റ്റ്യന്‍ വലിയ കാല,എ.ജി ഗോപി, കമ്മറ്റി അംഗം ഇ.എന്‍. ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കമ്മറ്റി അംഗങ്ങളായ എ.പി. സുനില്‍, വി.എന്‍. ശ്രീകുമാര്‍, അംബിക രാജീവ്, പി.എസ് രാധാകൃഷ്ണന്‍ നായര്‍ ഇഞ്ചക്കാട്ടില്‍, രാജൂ എബ്രഹാം, ഇ. ആര്‍.പ്രകാശ് , ഡോ രാകേഷ് പി.മൂസ്സത് എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments