ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കണ്ടറി സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂളിലെ എന്‍. എസ്. എസ് യൂണിറ്റും എസ്. എം വൈ. എം ഇലഞ്ഞി യൂണിറ്റും പാലാ ബ്ലഡ് ഫോറവും ചേര്‍ന്ന് പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജേഷ് സി കുന്നുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് ഇടത്തുംപറമ്പില്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു.
പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനവര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്‍കി. എസ്എംവൈഎം ഡയറക്ടര്‍ ഫാ. ജോസഫ് ആലാനിക്കല്‍, എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ ജയ്‌സണ്‍ സെബാസ്റ്റ്യന്‍, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോജിന്‍ ജോണ്‍, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സുമോന്‍ ചെല്ലപ്പന്‍, കെ. എം മനു, എസ്. എം വൈ. എം യൂണിറ്റ് പ്രസിഡന്റുമാരായ അലന്‍ പീറ്റര്‍, നിയാ ബൈനു, എന്‍. എസ്. എസ് വോളന്റിയര്‍ ലീഡര്‍മാരായ അജയ് ജോണ്‍ മാത്യു, എല്‍സ മരിയ ബിനോയ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ 126 തവണ രക്തം ദാനം ചെയ്ത പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റത്തിനെ പൊന്നാടയണിയിച്ച് ആദരിച്ചു. അന്‍പതോളം ആളുകള്‍ ക്യാമ്പില്‍ രക്തം ദാനം ചെയ്തു.
0 Comments