കോട്ടയം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ജൂവലറിയില്‍ നിന്നും രണ്ടേകാല്‍ ലക്ഷം രൂപയുടെ സ്വര്‍ണ്ണം തട്ടിയെടുത്തതായി പരാതി. സ്വര്‍ണ്ണം വാങ്ങാന്‍ എത്തിയ ആള്‍ പണം അക്കൗണ്ട് ട്രാന്‍സ്ഫര്‍ നടത്തി എന്ന് ഉടമയെ വിശ്വസിപ്പിച്ച് മുങ്ങുകയായിരുന്നു. കോട്ടയം ബെസ്റ്റ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ശ്രീലക്ഷ്മണാ ജ്വല്ലറിയില്‍ ഡിസംബര്‍ 31ന് വൈകിട്ട് നാലരയോടെയാണ് കോഴിക്കോട് സ്വദേശിയായ പ്രവീണ്‍ എന്നു പരിചയപ്പെടുത്തിയ യുവാവ് എത്തിയത്. വിവാഹ വാര്‍ഷികമാണെന്നും ഭാര്യയ്ക്കു സമ്മാനം നല്‍കുന്നതിനു സ്വര്‍ണം വാങ്ങാന്‍ എത്തിയതാണെന്ന് അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇയാള്‍ മൂന്നേകാല്‍ പവന്റെ സ്വര്‍ണം വാങ്ങുകയും, വിലയായ 2.24 ലക്ഷം ഫോണ്‍ പേ വഴി അയയ്ക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍, പണം അയക്കാനാവാതെ വന്നതോടെയാണ് അക്കൗണ്ടിലൂടെ അയക്കാന്‍ തീരുമാനിച്ചു. നെറ്റ് വര്‍ക്ക് തകരാറിനെ തുടര്‍ന്നു തന്റെ അക്കൗണ്ടില്‍ നിന്നും പോയെങ്കിലും ജുവലറിയുടെ അക്കൗണ്ടില്‍ കയറിയില്ലെന്നു പ്രവീണ്‍ കട ഉടമയെ വിശ്വസിപ്പിച്ചു. ഒരു മണിക്കൂറോളം കടയില്‍ ചിലവഴിച്ച ഇയാള്‍ ആറോടെ മടങ്ങുകയും ചെയ്തു. സംശയം തോന്നിയ കടയുടമ തുടര്‍ന്നു ബാങ്കിനെയും പോലീസിനെയും ബന്ധപ്പെട്ടെങ്കിലും വര്‍ഷാന്ത്യമായതിനാല്‍ സെര്‍വര്‍ അപ്ഡേഷന്‍ നടക്കുന്നതിനാണ് 24 മണിക്കൂര്‍ കാത്തിരിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, 31 ന് രാത്രി ഒന്‍പതോടെ തട്ടിപ്പ് നടത്തിയ യുവാവിന്റെ ഫോണ്‍ നമ്പര്‍ സ്വിച്ച് ഓഫ് ആയി. ഇതോടെയാണു തങ്ങള്‍ തട്ടിപ്പിന് ഇരയായതായി ജൂവലറി ഉടമകള്‍ക്ക് മനസിലായത്. തുടര്‍ന്ന് ഇവര്‍ കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തട്ടിപ്പുകാരന്റെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങള്‍ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്.
0 Comments