തളിപ്പറമ്പില്‍ നിന്നും ക്രെയിന്‍ മോഷ്ടിച്ചവരെ രാമപുരം പോലീസ് പിടികൂടി. തളിപ്പറമ്പ് കുപ്പം എന്ന സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ക്രെയിന്‍ മോഷ്ടിച്ച പ്രതികളാണ് അറസ്റ്റിലായത്. രാമപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഐങ്കൊമ്പില്‍ നിന്നുമാണ് മോഷ്ടിച്ചു കൊണ്ടുവന്ന ക്രെയിന്‍ പിടിച്ചെടുത്തത്.
പൊന്‍കുന്നം കിഴക്കേതില്‍ ബിബിന്‍ മാര്‍ട്ടിന്‍ (24), എരുമേലി വെച്ചൂച്ചിറ മറ്റത്ത് ജോസഫ് ചാക്കോ (52), മകന്‍ മാര്‍ട്ടിന്‍ ജോസഫ് (24) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച്ച രാത്രി 11 നും ഞായറാഴ്ച്ച രാവിലെ 8.30 നും ഇടയിലാണ് ക്രെയിന്‍ മോഷണം പോയത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്നും രാമപുരം സ്റ്റേഷനിലേയ്ക്ക് വന്ന അറിയിപ്പിനെ തുടര്‍ന്ന് എസ്.എച്ച്.ഓ. അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ തളിപ്പറമ്പ് പോലീസിന് കൈമാറി.
0 Comments