Breaking...

9/recent/ticker-posts

Header Ads Widget

കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.



കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മണര്‍കാട് കാവുംപടിയിലുള്ള  വിമുക്തഭട ഭവനില്‍  ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവല്‍ ഉദ്ഘാടനം ചെയ്തു കെ.എസ്.ഇ.എസ്.എല്‍ കോട്ടയം ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് വി.ടി ചാക്കോ അധ്യക്ഷനായിരുന്നു. 


.


.പതാക ഉയര്‍ത്തലിനു ശേഷം ധീര ജവാന്മാരുടെ സ്മൃതി മണ്ഡപത്തില്‍ ജില്ലാ കളക്ടര്‍ പുഷ്പചക്രം അര്‍പ്പിച്ചു. സംസ്ഥാന ട്രഷറര്‍ സി രാജശേഖരന്‍ നായര്‍,  ജില്ലാ സെക്രട്ടറി ഹോണററി ക്യാപ്റ്റന്‍ നോബര്‍ട്ട്, എന്‍.ജെ ചെറിയാന്‍, മാണി പി ചെറിയാന്‍, തോമസ് മാത്യു, കെ.ഡി സോമന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. സംസ്ഥാന മഹിളാ വിങ്ങ് പ്രസിഡണ്ട് ലളിത എം നായര്‍,  ജില്ലാ പ്രസിഡണ്ട് ജോളി ജോസഫ്, സെക്രട്ടറി അന്നമ്മ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments