പാല മരിയസദനത്തിന്റെ ഓള്‍ഡേജ് ഹോം പ്രോജക്ട് തലചായ്ക്കാന്‍ ഒരിടത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വീടിന്റെ തറക്കല്ലിടല്‍ ചടങ്ങ് നടന്നു. ഇടപ്പാടി സെന്റ് ജോസഫ് ചര്‍ച്ച് വികാരി റവ ഫാ. അഗസ്റ്റിന്‍ കച്ചിറമറ്റം ശിലാസ്ഥാപനം നിര്‍വഹിച്ചു. മരിയ സദനത്തിന്റെ ഈ പ്രോജക്ടിലുള്ള ആദ്യ വീട് മുത്തോലി പന്തത്തലയില്‍ രണ്ടു വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
ഇടപ്പാടിയില്‍ മച്ചിയാനിക്കല്‍ തോമസ് മരിയസദനത്തിലേക്ക് സംഭാവനയായി നല്‍കിയ സ്ഥലത്താണ് ഈ വീട് നിര്‍മ്മിക്കുന്നത്. ഒരു അഭ്യുദയകാംക്ഷിയുടെ സഹായത്തോടെയാണ് കെട്ടിട നിര്‍മ്മാണം നിര്‍മ്മാണം ആരംഭിക്കുന്നത്. ഫാ അഗസ്റ്റിന്‍ കച്ചിറമറ്റം, സന്തോഷ് മരിയസദനം ഭരണങ്ങാനം പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ രാഹുല്‍ ജി. ,സോബി സേവ്യര്‍ , ജോഷി പൊന്‍പുലരി, തോമസ് മച്ചിയാനിക്കല്‍, പാലാ നഗരസഭ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍ , ഡേവിസ് പാലത്ത് തുടങ്ങിയവരുംസംസാരിച്ചു.
0 Comments