കേരള വ്യാപാരി വ്യവസായി സമിതിയുടെ വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് ഏറ്റുമാനൂരില്‍ ആവേശോജ്വല സ്വീകരണം നല്‍കി. പ്രതിസന്ധി നേരിടുന്ന വ്യാപാര വ്യവസായ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ES ബിജുവിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ടു നിന്നും ജനുവരി 13 ന് ആരംഭിച്ച ജാഥയാണ് ബുധനാഴ്ച ഏറ്റുമാനൂരിലെത്തിയത്. സെന്‍ട്രല്‍ ജംങ്ഷനില്‍ നിന്നും വാദ്യമേളങ്ങളുടെയും ഗരുഡന്‍ പറവയുടെയും അമ്മന്‍കുടത്തിന്റെയും അകമ്പടിയോടെയാണ് വരവേല്‍പ് നല്‍കിയത്.
പ്രൈവറ്റ് ബസ്് സ്റ്റാന്‍ഡില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ബാബു ജോര്‍ജ് അധ്യക്ഷനായിരുന്നു. ജാഥാ ക്യാപ്റ്റന്‍ ES ബിജു, കേരളത്തിലെ വ്യാപാര മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദീകരിച്ചു. സമ്മേളനത്തില്‍ CPIM ജില്ലാ സെക്രട്ടറിയേറ്റംഗം KN വേണുഗോപാല്‍, ജയപ്രകാശ്, MSസാനു, സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകടിയേല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ സലിം, അന്നമ്മ രാജു,ഏരിയാ പ്രസിഡന്റ് ടി.ജെ.മാത്യു തെങ്ങുംപ്ലാക്കല്‍, ഏരിയാ സെക്രട്ടറി എം.കെ.സുഗതന്‍, ജില്ലാ കമ്മറ്റിയംഗം സന്തോഷ്‌കുമാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. വ്യാപാര സംരക്ഷണ ജാഥ ജനുവരി 25 ന് തിരുവനന്തപുരത്ത് സമാപിക്കും. GST യിലെ അപകാതകള്‍ പരിഹരിക്കുക, വിലക്കയറ്റം തടയുക, ഓണ്‍ലൈന്‍ വ്യാപാരം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 13 ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിനു മുന്നോടിയായാണ് വ്യാപാരി സംരക്ഷണ സന്ദേശ ജാഥ നടക്കുന്നത്.
0 Comments