Breaking...

9/recent/ticker-posts

Header Ads Widget

പ്രമുഖപത്രങ്ങളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പരസ്യം



പരസ്യങ്ങള്‍ എങ്ങനെ മനുഷ്യനെ വഴിതെറ്റിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാവുകയായിരുന്നു വെള്ളിയാഴ്ചത്തെ പ്രമുഖ പത്രങ്ങളില്‍ വന്ന ഫുള്‍ പേജ് പരസ്യം. ഫെബ്രുവരി മുതല്‍ കറന്‍സി നോട്ടുകള്‍ക്കു പകരം ഡിജിറ്റല്‍ കറന്‍സി പ്രാബല്യത്തില്‍ വരുമെന്ന വാര്‍ത്ത പ്രമുഖ പത്രങ്ങളിലെ ആദ്യ പേജില്‍ വന്നപ്പോള്‍ സത്യമായിരിക്കുമെന്ന് കരുതിയവരാണേറെയും. ഇതോടൊപ്പം മറ്റു ചില അവിശ്വസനീയ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഡിജിറ്റല്‍ കറന്‍സിയാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. നോട്ടുനിരോധനം പോലെ പെട്ടെന്നു വന്ന തീരുമാനമെന്നാണ് പലരും കരുതിയത്.


 ചില പത്രങ്ങള്‍ ഏറെ ശ്രദ്ധിച്ചാല്‍ മാത്രം മനസ്സിലാകുന്ന രീതിയില്‍ 2050 ലെ വാര്‍ത്തയായാണ്  പരസ്യം നല്‍കിയത്. RBI ഗവര്‍ണര്‍ പ്രതിപക്ഷനേതാവ് എന്നിവരുടെ പേരുകളും തെറ്റായിരുന്നു ഇത്തരത്തില്‍ ഡിജിറ്റല്‍ കറന്‍സിയിലേക്ക് പൂര്‍ണമായും മാറാവുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിയിട്ടില്ലെന്നും പരസ്യത്തിലൂടെ തെറ്റിദ്ധാരണ പരത്തുകയാണെന്നും പാലാ സെന്റ് തോമസ് കോളജിലെ കോമേഴ്‌സ് വിഭാഗം HOD ബോബി സൈമണ്‍ പറഞ്ഞു. പരസ്യം കണ്ട് ശരിയെന്നു തെറ്റിദ്ധരിച്ച് അഭിപ്രായ പ്രകടനം നടത്തിയവര്‍ സത്യമറിഞ്ഞപ്പോള്‍ ഇളിഭ്യരായി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കന്ന മാര്‍ക്കറ്റിങ്ങ് ഫീച്ചറുകള്‍ ദേശീയ ദിനപത്രങ്ങള്‍ പോലും പ്രസിദ്ധീകരിക്കുന്നത് ശരിയല്ലെന്നും അഭിപ്രായമുയരുകയാണ്.

Post a Comment

0 Comments