നവീകരണം പൂര്‍ത്തിയാക്കിയ ഞൊണ്ടിമാക്കല്‍ പുലിമലക്കുന്ന് പ്രവിത്താനം റോഡ് വ്യാഴാഴ്ച നാടിന് സമര്‍പ്പിക്കും. മാണി സി കാപ്പന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടായ ഒരു കോടി 32 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് ആധുനിക നിലവാരത്തില്‍ പൂര്‍ത്തീകരിച്ചത്. ഏറെക്കാലമായി തകര്‍ന്ന് കിടന്ന റോഡാണ് ഒടുവില്‍ സഞ്ചാരയോഗ്യമായത്. മരിയസദനത്തിലേയ്ക്കുള്ള റോഡ് കൂടിയാണിത്. ആവശ്യമായ സ്ഥലങ്ങളില്‍ കലുങ്കുകളും ഓടകളും നിര്‍മിച്ചും വീതി കൂട്ടിയുമാണ് റോഡ് പൂര്‍ത്തീകരിച്ചത്. മരിയസദനത്തിന് മുന്‍വശത്തായി ഏറെ തകര്‍ന്ന നിലയിലായിരുന്നു
. ഇളംതോട്ടം കവല ഭാഗത്ത് വെള്ളക്കെട്ടിന് പരിഹാരമായി പുതിയ കലുങ്ക് നിര്‍മിച്ചു. റോഡിന് ഇരുവശവും ശുചീകരിച്ച് കോണ്‍ക്രീറ്റ് ചെയ്ത് റോഡിന് വീതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഞൊണ്ടിമാക്കല്‍ കവലയ്ക്ക് സമീപം റോഡ് ഉയര്‍ത്തി നിര്‍മിക്കുകയും ചെയ്തു. ചൂണ്ടച്ചേരി എന്‍ജീനീയറിംഗ് കോളേജിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന എളുപ്പവഴി കൂടിയാണിത്. ഉദ്ഘാടന യോഗത്തില്‍ പാലാ നഗരസഭാ ആറാം വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിക്കും. പാലാ രൂപത വികാരി ജനറാളും എന്‍ജിനീയറിംഗ് കോളേജ് മാനേജിംഗ് ഡയറക്ടറുമായ ഫാ. ജോസഫ് മാലേപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും.സന്തോഷ് മരിയസദനം ചടങ്ങില്‍ ആശംസകളര്‍പ്പിക്കും.
0 Comments